കായികം

ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ വേണോ? ധോനിയെ പോലെ കൂളായിരിക്കണം: വിഷ്ണു ശരവണന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയെ പോലെ കൂളായിരിക്കണമെന്ന് ലാസര്‍ സ്റ്റാന്‍ഡര്‍ഡ് സെയ്‌ലര്‍ വിഷ്ണു ശരവണന്‍. രാജ്യം മുഴുവന്‍ ഞങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ധോനിയെ പോലെ കൂളായി നിന്ന് ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്ന് വിഷ്ണു ശരവണന്‍ പറയുന്നു. 

അണ്ടര്‍ 21 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് വിഷ്ണു. ടോക്യോ ഒളിംപിക്‌സിന് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് സമ്മര്‍ദമില്ല. കാരണം ഇതുവരെ നമ്മള്‍ അങ്ങനെയൊരു സ്റ്റേജിലേക്ക് എത്തിയിട്ടില്ല. ഞങ്ങള്‍ ചെറുപ്പമാണ്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാന്‍ സമയമുണ്ടെന്നും വിഷ്ണു പറഞ്ഞു.

ആദ്യമായ ലോകകപ്പ് മെഡല്‍ നേടിയ വനിതാ താരം നേത്രയും വിഷ്ണുവിന്റെ സംഘത്തിലുണ്ട്. സെയ്‌ലിങ്ങില്‍ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് നേത്ര. ഒളിംപിക്‌സ് യോഗ്യത എന്ന കടമ്പ രാജ്യം ആദ്യമായി കടന്നിരിക്കുന്നു. സെയ്‌ലിങ്ങില്‍ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായതില്‍ ഒരുപാട് സന്തോഷമെന്നും നേത്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി