കായികം

അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് പാക് പേസര്‍; ബൗണ്‍സറില്‍ ഹെല്‍മറ്റ് രണ്ട് കഷണം

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റ് തകര്‍ത്ത് പാക് ബൗളറുടെ ബൗണ്‍സര്‍. സിംബാംബ്‌വെ ബാറ്റ്‌സ്മാന്‍ കമുന്‍കാംവെയുടെ ഹെല്‍മറ്റാണ് പാകിസ്ഥാന് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച അര്‍ഷാദ് ഇഖ്ബാലിന്റെ ഏറുകൊണ്ട് തകര്‍ന്നത്. 

സിംബാബ്‌വെയുടെ ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് സംഭവം. ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ഉയര്‍ന്ന് വന്ന അര്‍ഷദിന്റെ ഡെലിവറിയില്‍ പുള്‍ ഷോട്ട് കളിക്കാനാണ് കമുന്‍കാംവെ ശ്രമിച്ചത്. എന്നാല്‍ ടൈമിങ് തെറ്റിയതോടെ പന്ത് നേരെ വന്ന് കൊണ്ടത് ഹെല്‍മറ്റില്‍. 

പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകളിലെ പാളി അടര്‍ന്ന് ഗ്രൗണ്ടില്‍ വീണു. പാക് താരങ്ങളും സിംബാബ് വെ ടീമിന്റെ ഫിസിയോയും കമുന്‍കാംവെയെ പരിശോധിച്ചു. മറ്റ് പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ കമുന്‍കാംവേ ബാറ്റിങ് തുടര്‍ന്നു. 

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ നിശ്ചിത ഓവറില്‍ 118 റണ്‍സ് ആണ് നേടിയത്. പാകിസ്ഥാന്‍ ഇന്നിങ്‌സ് 99 റണ്‍സില്‍ അവസാനിച്ചു. 18 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ഇവിടെ പാകിസ്ഥാന്‍ വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി