കായികം

'2022ലെ ലോകകപ്പ് എന്റെ അവസാനത്തേത്'; വിരമിക്കല്‍ സൂചന നല്‍കി മിതാലി രാജ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന്റെ സൂചന നല്‍കി ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജി. 2022ല്‍ ന്യൂസിലാന്‍ഡ് വേദിയാവുന്ന ഏകദിന ലോകകപ്പ് തന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കും എന്ന് മിതാലി പറഞ്ഞു. 

പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് വേണ്ടി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ചെറുപ്പമാവുകയല്ല, പ്രായം കൂടിവരികയാണ് എന്ന ബോധ്യമുണ്ട്, മിതാലി പറഞ്ഞു. 

21 വര്‍ഷമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരമാണ് മിതാലി. 1999ല്‍ അയര്‍ലാന്‍ഡിനെതിരെ കളിച്ചായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 7098 റണ്‍സും, ടെസ്റ്റില്‍ 663 റണ്‍സും ടി20യില്‍ 2364 റണ്‍സും 38കാരിയായ മിതാലിയുടെ പേരിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി