കായികം

4 തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആശ്വാസം; പഞ്ചാബിനെ 5 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മോര്‍ഗന്‍ മുന്‍പില്‍ നിന്ന് നയിച്ചപ്പോള്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 123 റണ്‍സ് വിജയ ലക്ഷ്യം 16.4 ഓവറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മറികടന്നു. 

40 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പിടിച്ചു നിന്ന മോര്‍ഗനാണ് വലിയ അപകടങ്ങളിലേക്ക് വീഴാതെ കൊല്‍ക്കത്തയ്ക്ക് ജയം ഉറപ്പിച്ചത്. തുടരെ നാല് മത്സരങ്ങള്‍ തോറ്റ് നിന്നിരുന്ന കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണ് പഞ്ചാബിനെതിരായ ജയം. 

ജയത്തോടെ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് എത്തി. പഞ്ചാബ് ആറാം സ്ഥാനത്താണ്. കൊല്‍ക്കത്ത ബൗളര്‍മാര്‍ പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയെങ്കിലും 17-3ന് തകര്‍ന്നാണ് കൊല്‍ക്കത്ത തുടങ്ങിയത്. 

എന്നാല്‍ 41 റണ്‍സ് എടുത്ത രാഹുല്‍ ത്രിപദിയും 47 റണ്‍സ് എടുത്ത മോര്‍ഗനും കൊല്‍ക്കത്തയെ പിടിച്ചു നിര്‍ത്തി. നേരത്തെ ടോസ് നേടി പഞ്ചാബിനെ ബാറ്റിങ്ങിനയച്ച മോര്‍ഗന്റെ തീരുമാനം ശരിവെച്ചാണ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 

പ്രസിദ്ധ് കൃഷ്ണ മൂന്നും നരെയ്വന്‍, കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം മവി വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ശിവം മവി 4 ഓവറില്‍ വഴങ്ങിയത് 13 റണ്‍സ് മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്