കായികം

എങ്കിൽ പിന്നെ ഡികോക്ക് എങ്ങനെ ടീമിൽ തുടരുന്നു? ഇഷൻ കിഷനെ തഴഞ്ഞതിനെതിരെ ലാറ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജസ്ഥാനെതിരായ കളിയിൽ ഇഷൻ കിഷനെ ഒഴിവാക്കി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നീക്കത്തെ വിമർശിച്ച് ബ്രയാൻ ലാറ. അതേ മാനദണ്ഡം നോക്കുകയാണെങ്കിൽ ഡികോക്കിനേയും പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണമായിരുന്നു എന്ന് ലാറ പറഞ്ഞു. 

ചെന്നൈയിൽ ടീമിലെ എല്ലാവരും പ്രയാസപ്പെട്ടതാണ്. എല്ലാവർക്കും വീണ്ടും ഒരു അവസരം കൂടി നൽകണം. ഡികോക്കിന്റെ കാര്യം എടുത്താൽ, ലിൻ റൺസ് സ്കോർ ചെയ്തിട്ടും ഡികോക്കിന് വേണ്ടി നിങ്ങൾ ലിന്നിന് വീണ്ടും അവസരം നൽകിയില്ല, ലാറ ചൂണ്ടിക്കാണിച്ചു. 2, 40, 2, 3 എന്നിങ്ങനെയാണ് കഴിഞ്ഞ കളികളിലെ ഡികോക്കിന്റെ സ്കോർ.

ഞാൻ ആയിരുന്നു എങ്കിൽ കിഷനെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു.ഒരു അവസരം കൂടി നൽകിയാൽ എന്താണ് അവന്റെ ഫോം എന്ന് വ്യക്തനാവും. തന്റെ ദിനത്തിൽ മാച്ച് വിന്നറാവുന്ന താരമാണ് കിഷൻ എന്നും ലാറ പറഞ്ഞു. മുംബൈക്ക് വേണ്ടി സീസണിൽ 5 മത്സരങ്ങൾ കളിച്ച ഇഷാൻ കിഷന് 7 റൺസ് മാത്രമാണ് നേടാനായത്.

ബാറ്റിങ് ശരാശരി 14.60. സ്ട്രൈക്ക്റേറ്റ് 82.95. പഞ്ചാബിന് എതിരെ മൂന്നാം സ്ഥാനത്തേക്ക് കയറ്റിയാണ് ഇഷാനെ മുംബൈ ഇറക്കിയത്. എന്നാൽ നേടാനായത് ആറ് റൺസ് മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം