കായികം

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം ; ഇന്ത്യന്‍ ടീം അഭിമാനം : പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ബെല്‍ജിയത്തോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഹോക്കി ടീം കഴിവിന്റെ പരമാവധി പുറത്തെടുത്തു. അതാണ് പരിഗണിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

അടുത്ത മല്‍സരത്തിനും ഭാവിയിലെ നേട്ടങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യന്‍ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

സെമിയില്‍ ബെല്‍ജിയത്തിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയത്. ഇന്ത്യയ്ക്ക് ഇനി വെങ്കല മെഡലിനായി മല്‍സരിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല