കായികം

​'ഗോൾഡൻ ബോയ്'- നീരജ് ചോപ്രയ്ക്ക് ആറ് കോടി ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യക്ക് ട്രാക്ക് ആൻഡ് ഫീൽഡിൽ ചരിത്രത്തിലാദ്യമായി മെഡൽ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 

87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് സ്വർണം കഴുത്തിലണിഞ്ഞത്. രണ്ടാം റൗണ്ടിലായിരുന്നു ഈ സ്വർണ പ്രകടനം. 

അത്‌ലറ്റിക്‌സിൽ ഒളിംപിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കു ശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരയും നീരജ് മാറി. ബെയ്ജിങ്ങിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിംപിക്സിൽ സ്വർണം നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്