കായികം

പ്രതിഫലം പോര; മാച്ച് ഫീ വര്‍ധന ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള കളിക്കാര്‍ പ്രതിഫല വര്‍ധന ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ബാബര്‍, മുഹമ്മദ് റിസ്വാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ തങ്ങളുടെ മാച്ച് ഫീ തുക വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഈ നാല് പേര്‍ക്കും അടുത്തിടെ എഗ്രേഡ് കരാര്‍ നല്‍കിയിരുന്നു. പുതിയ വാര്‍ഷിക കരാറില്‍ ടെസ്റ്റ്, ഏകദിന, ടി20 മാച്ച് ഫീകളില്‍ വര്‍ധന വരുത്തിയില്ല എന്നത് ചൂണ്ടിയാണ് കളിക്കാരുടെ ആവശ്യം. 2021-22 വര്‍ഷത്തെ 20 ക്രിക്കറ്റ് കളിക്കാരുമായുള്ള കരാറാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

എന്നാല്‍ ഗ്രേഡ് ബി കളിക്കാരുടെ ടെസ്റ്റ് മാച്ച് ഫീ 15 ശതമാനവും ഏകദിന മാച്ച് ഫീ 20 ശതമാനവും ടി20 മാച്ച് ഫീ 25 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. ഗ്രേഡ് സി കളിക്കാര്‍ക്ക് ടെസ്റ്റ് മാച്ച് ഫീയില്‍ 34 ശതമാനത്തിന്റേയും ഏകദിനത്തില്‍ 50 ശതമാനത്തിന്റേയും ടി20യില്‍ 67 ശതമാനത്തിന്റേയും വര്‍ധനവാണ് വരുത്തിയത്.

ടീമിലെ സീനിയര്‍ കളിക്കാരില്‍ ഒരാള്‍ തന്റെ പ്രതിഷേധം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സക്കീര്‍ ഖാനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സക്കീര്‍ ഖാന്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. മാച്ച് ഫീ വര്‍ധന ആവശ്യപ്പെട്ട് കളിക്കാര്‍ സമീപിച്ചതായുള്ള വിവരം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ