കായികം

'ഡിആര്‍എസ് വേണമോയെന്ന് പറയേണ്ടത് ഋഷഭ് പന്ത്'; ബൗളറുടെ തീരുമാനത്തിന് വിടരുതെന്ന് സുനില്‍ ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 25 ഓവറിലേക്ക് എത്തിയപ്പോഴേക്കും മൂന്നില്‍ രണ്ട് റിവ്യുവും ഇന്ത്യ നഷ്ടപ്പെടുത്തി. 23-2ലേക്ക് ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കിയതിന് പിന്നാലെ എടുത്ത രണ്ട് റിവ്യുവും ഇന്ത്യക്ക് തിരിച്ചടിയായി. 

ഇവിടെ ആദ്യത്തെ ഡിആര്‍എസ് ക്ലോസ് കോള്‍ ആയിരുന്നു എങ്കില്‍ രണ്ടാമത്തേതിലേക്ക് എത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ എതിര്‍പ്പും മറികടന്നാണ് സിറാജിന്റെ നിര്‍ബന്ധത്തില്‍ കോഹ് ലി ഡിആര്‍എസ് എടുത്തത്. 

ഡിആര്‍എസ് എടുക്കണമോ വേണ്ടയോ എന്നത് വിക്കറ്റ് കീപ്പര്‍ തീരുമാനിക്കണം എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. കാരണം എല്ലാ ബൗളറും ചിന്തിക്കുക ബാറ്റ്‌സ്മാന്‍ ഔട്ട് ആണെന്നാണ്. അതുപോലെ തന്നെ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുമ്പോള്‍ ബാറ്റ്‌സ്മാന്‍ ചിന്തിക്കുന്നതും ഔട്ട് അല്ലെന്നാണ്, ഗാവസ്‌കര്‍ പറഞ്ഞു. 

ആദ്യത്തേത് ക്ലോസ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ അപ്പീലില്‍ പന്ത് റിവ്യു എടുക്കേണ്ടന്ന് തുടരെ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ അവസാന നിമിഷം പന്ത് റിവ്യു എടുത്തു. റൂട്ടിനെ പുറത്താക്കിയാല്‍ മറ്റ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വേഗത്തില്‍ മടക്കാം എന്നാണ് കോഹ് ലി ചിന്തിച്ചിട്ടുണ്ടാവുക എന്നും ഗാവസ്‌കര്‍ പറയുന്നു. ക്യാപ്റ്റനായി നിന്ന് 167 റിവ്യു എടുത്തതില്‍ 116 റിവ്യുവും കോഹ് ലിക്ക് എതിരായാണ് വിധി വന്നിട്ടുള്ളത്. അനുകൂലമായി വന്നത് 30 എണ്ണം മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍