കായികം

'വലിയ ഹൃദയമുള്ളവന്‍ മാത്രമല്ല, കൂര്‍മ ബുദ്ധിയുമാണ്'; ബൂമ്രയെ ചൂണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോഡ്‌സില്‍ മികവ് കാണിച്ച ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വലിയ ഹൃദയമുള്ളവന്‍ മാത്രമല്ല, അതിബുദ്ധിമാനുമാണ് ബൂമ്ര എന്ന് സച്ചിന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ജയത്തില്‍ ബൂമ്ര നിര്‍ണായക പങ്ക് വഹിച്ചു. ഷമിക്കൊപ്പം 9ാം വിക്കറ്റില്‍ കൂട്ടുകെട്ട് ഉയര്‍ത്തിയ താരം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും പിഴുതു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വേണ്ടത്ര സ്‌പെല്‍ ബൂമ്രയ്ക്ക് എറിയാന്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കൂടുതല്‍ ബൗള്‍ ചെയ്യുംതോറും കൂടുതല്‍ മികവിലേക്ക് എത്തുന്ന ബൗളറാണ് ബൂമ്ര. വലിയ ഹൃദയം മാത്രമല്ല, കൂര്‍മ ബുദ്ധിയും ബൂമ്രയ്ക്കുണ്ട്. സ്ലോ ഡെലിവറിയില്‍ റോബിന്‍സണിന്റെ മേല്‍ ആധിപത്യം കാണിച്ചും ഷോര്‍ട്ട് ഡെലിവറികള്‍ തുടരെ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയും അത് ബൂമ്ര നമുക്ക് കാണിച്ചു തന്നു, വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. 

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് അറ്റാക്ക് ഇന്ത്യയുടേതാണ്. കഴിവ്, അച്ചടക്കം, പ്രാപ്തി എന്നിവ നിറഞ്ഞതാണ് ബൗളിങ് നിര. പല ദശകങ്ങളിലെ കളിക്കാരെ താരതമ്യം ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. എന്നാല്‍ അവര്‍ ആര്‍ക്കെതിരെയാണ് പന്തെറിയുന്നത് ആ ബാറ്റ്‌സ്മാന്മാരേയും ചേര്‍ത്താണ് ബൗളര്‍മാരെ താരതമ്യപ്പെടുത്തേണ്ടത്. കപിലിന്റേയോ ശ്രീനാഥിന്റേയോ സഹീറിന്റേയോ തലമുറയിലായിരുന്നാലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം