കായികം

ഇനി 'രവി ദഹിയ ബാല്‍ വിദ്യാലയ'; സ്‌കൂളിന്റെ പേര് മാറ്റി ഡല്‍ഹി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദര്‍ശ് നഗറിലെ സര്‍ക്കാര്‍ സ്‌കൂളിന് ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് രവി ദഹിയയുടെ പേര്. ഡല്‍ഹി സര്‍ക്കാരിന്റേതാണ് പ്രഖ്യാപനം. 

രവി ദഹിയ പഠിച്ച വിദ്യാലയമാണ് ഇത്. രവി ദഹിയ ബാല്‍ വിദ്യാലയ എന്നാവും ഇനി സ്‌കൂള്‍ അറിയപ്പെടുക. കഠിനാധ്വാനത്തിലൂടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച വിദ്യാര്‍ഥി ഇപ്പോള്‍ രാജ്യത്തിന്റെ യൂത്ത് ഐക്കണായി മാറിയിരിക്കുന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 

സാമ്പത്തിക സഹായങ്ങളിലൂടെ ദഹിയയെ ഒളിംപിക് മെഡലിലേക്ക് എത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ സഹായിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ രവി ദഹിയക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിലാണ് പേര് മാറ്റം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

57 കിലോ ഫ്രീസ്റ്റൈല്‍ ഫൈനലില്‍ റഷ്യന്‍ ഒളിംപിക് കമ്മറ്റിയുടെ ഉഗ്വേവിനോട് തോറ്റതോടെയാണ് രവി ദഹിയക്ക് സ്വര്‍ണം നഷ്ടമായത്. വെള്ളി നേടിയതോടെ ഒളിംപിക്‌സില്‍ സുശീല്‍ കുമാറിന് ശേഷം വെള്ളി നേടുന്ന ആദ്യ ഗുസ്തി താരവുമായി രവി ദഹിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി