കായികം

'എന്റെ പേരിലുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം'; നിശബ്ദത വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: യുവന്റ്‌സ് വിടുന്നു എന്ന നിലയിലെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ തള്ളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റ്‌സുമായുള്ള ക്രിസ്റ്റിയാനോയുടെ കരാറിലെ അവസാന വര്‍ഷമാണ് ഇത്. കരാര്‍ കാലാവധി കഴിയുന്നതോടെ ക്രിസ്റ്റിയാനോ യുവന്റ്‌സ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 

എന്നാല്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ എല്ലാം തള്ളുകയാണ് ക്രിസ്റ്റിയാനോ. ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചാണ് ക്രിസ്റ്റ്യാനോ തന്റെ നിലപാട് വ്യക്തമാക്കിയത്. 

എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ എത്രമാത്രം ശ്രദ്ധയാണ് ഞാന്‍ കൊടുക്കുന്നത് എന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവര്‍ത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് എന്നെ മുന്‍പോട്ട് നയിക്കുന്ന മുദ്രാവാക്യം. ഈയടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു. 

എന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് വ്യക്തിയും കളിക്കാരനും എന്ന നിലയില്‍ എന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കലാണ്. റയല്‍ മാഡ്രിഡിലെ എന്റെ കഥ എഴുതി കഴിഞ്ഞു. അത് രേഖപ്പെടുത്തി കഴിഞ്ഞു. വാക്കുകളിലൂടേയും അക്കങ്ങളിലൂടേയും കിരീടങ്ങളിലൂടേയും അത് രേഖപ്പെടുത്തി കഴിഞ്ഞു. 

ബെര്‍ണാബ്യൂ സ്റ്റേഡിയത്തിലെ മ്യൂസിയത്തില്‍ അതെല്ലാമുണ്ട്. ക്ലബിന്റെ എല്ലാ ആരാധകരുടേയും മനസിലും അത് പതിഞ്ഞിരിക്കുന്നു. എന്റെ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറം ആ 9 വര്‍ഷം കൊണ്ട് വലിയ ആത്മബന്ധം എനിക്കവിടെ ഉടലെടുത്തിട്ടുണ്ട്. എന്നും ഞാന്‍ അത് മനസില്‍ സൂക്ഷിക്കും. 

സ്‌പെയ്‌നില്‍ ഈ അടുത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് പല ലീഗുകളിലായി പല ക്ലബുകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി പറയുന്നു. എന്നാല്‍ ആരും സത്യം എന്താണെന്ന് അറിയാന്‍ ആരും ശ്രമിക്കുന്നില്ല. എന്റെ പേര് പറഞ്ഞ് ആളുകള്‍ കളിക്കുന്നത് അവസാനിപ്പിക്കാനാണ് ഞാന്‍ ഇപ്പോള്‍ എന്റെ നിശബ്ദദ വെടിയുന്നത്. 

കരിയറിലും ജോലിയിലുമാണ് എന്റെ എല്ലാ ശ്രദ്ധയും. മുന്‍പിലേക്ക് വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഒരുങ്ങുകയാണ് ഞാന്‍. ബാക്കിയെല്ലാം? ബാക്കിയെല്ലാം വെറും സംസാരങ്ങള്‍ മാത്രം. ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റ്യാനോ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍