കായികം

ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് വാരി മെസി; ആദ്യ മൂന്ന് സ്ഥാനങ്ങളിലും പിഎസ്ജി സൂപ്പര്‍ താരത്തിന്റെ ഫോട്ടോ

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ ഫോളോവേള്‌സിന്റെ എണ്ണത്തില്‍ ഉള്‍പ്പെടെ ആധിപത്യം പുലര്‍ത്തി നില്‍ക്കുന്നത് യുവന്റ്‌സിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ഫോട്ടോകളില്‍ ആദ്യ മൂന്ന് സ്ഥാനവും പിടിച്ചാണ് ഇപ്പോള്‍ മെസിയുടെ മുന്നേറ്റം. 

കോപ്പ അമേരിക്ക കിരീടവും ചേര്‍ത്ത് പിടിച്ച് മെസി പങ്കുവെച്ച ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച രണ്ടാമത്തെ ഫോട്ടോ പിഎസ്ജി മൈതാനത്ത് 30ാം നമ്പര്‍ ജേഴ്‌സിയും പിടിച്ച് നില്‍ക്കുന്ന മെസിയുടേതാണ്. 

ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച മൂന്നാമത്തെ ചിത്രം നൗകാമ്പില്‍ മെസി വിടപറയാന്‍ എത്തിയ പ്രസ്‌കോണ്‍ഫറന്‍സിലേതും. പിഎസ്ജി കുപ്പായത്തിലെ മെസിയുടെ ചിത്രം കോപ്പ അമേരിക്ക കിരീടത്തിനൊപ്പമുള്ള ഫോട്ടോയുടെ റെക്കോര്‍ഡ് ലൈക്ക് മറികടന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍