കായികം

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ; ഷൂട്ടിങ്ങില്‍ അവനി ലെഖാരക്ക് ലോകറെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. 

ലോകറെക്കോഡോടെയാണ് അവനി സ്വര്‍ണം നേടിയത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര. 

ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി. ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. 

സ്വര്‍ണം നേടിയ ഷൂട്ടിങ് താരം അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമിഷമാണിതെന്ന് അഭിനന്ദനസന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു