കായികം

ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണത്തിളക്കം; ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ നേട്ടം എറിഞ്ഞെടുത്തു. 

68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങള്‍. 

പാരാലിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. 

ലോക റെക്കോര്‍ഡോടെയാണ് അവനിയുടേയും സുവര്‍ണ നേട്ടം. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി