കായികം

വാക്‌സിന്‍ എടുത്തവര്‍ക്ക് കളി കാണാം; പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കായിരിക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം. 

മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് ന്യൂസിലാന്‍ഡ് പാകിസ്ഥാനില്‍ കളിക്കുന്നത്. സെപ്തംബര്‍ 11ന് ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനിലെത്തും. റാവല്‍പിണ്ടിയിലാണ് ഏകദിന പരമ്പര. ടി20 പരമ്പര ലാഹോറിലും. 

സെപ്തംബര്‍ 17,19,21 തിയതികളിലായാണ് ഏകദിന പരമ്പര. ഇവിടെ ഓരോ മത്സരത്തിനും 4,500 കാണികള്‍ക്ക് വീതം പ്രവേശനം ലഭിക്കും. ടി20 പരമ്പര നടക്കുന്ന ഗദ്ദാഫി സ്റ്റേഡിയത്തില്‍ 5,500 കാണികളെയാവും പ്രവേശിപ്പിക്കുക. 

2003ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ റാവല്‍പിണ്ടിയിലേക്ക് എത്തുന്നത്. 1.16 മില്യണ്‍ കോവിഡ് കേസുകള്‍ പാകിസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്ക്. 25,600 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും പാക് സര്‍ക്കാരിന്റെ കണക്കുകളില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി