കായികം

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‌ മിന്നും തുടക്കം; ലക്ഷദ്വീപിനെ തകര്‍ത്തത് 5-0ന്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളനാണ് കേരളം തകര്‍ത്തത്. ലക്ഷദ്വീപിന് മുകളില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കേരളത്തിന്റെ ജയം.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ കേരളം ഗോള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍.  വലത് വിങ്ങിലൂടെയുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് തടയിട്ട ഫൗളിനായിരുന്നു പെനാല്‍റ്റി. 12ാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ കേരളത്തിന് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. 

ആദ്യ പകുതി അവസാനിപ്പിച്ചത് 3-0ന്റെ ലീഡുമായി

മുപ്പത്തിയേഴാം മിനിറ്റിലാണ് ലക്ഷദ്വീപിന്റെ സെല്‍ഫ് ഗോള്‍ വന്നത്. 3-0ന്റെ ലീഡുമായാണ് കേരളം ആദ്യ പകുതി അവസാനിപ്പിച്ചത്. 82ാം മിനിറ്റില്‍ കേരളം ലീഡ് നാലാക്കി. എസ് രാജേഷ് ആണ് വല കുലുക്കിയത്. ഇഞ്ചുറി ടൈമില്‍ അര്‍ജുന്‍ ജയരാജിന്റെ ഗോള്‍ കൂടി വന്നതോടെ 5-0ന് കേരളത്തിന് ജയം. 

വെള്ളിയാഴ്ച പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത കളി. ഞായറാഴ്ച ആന്‍ഡമാനേയും നേരിടും. ഗ്രൂപ്പില്‍ വിജയിയാവുന്ന ടീം ഫൈനല്‍ റൗണ്ടിലേക്ക് കടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍