കായികം

ടെസ്റ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; പരമ്പര വിജയത്തിന് പിന്നാലെ റാങ്കിങ്ങിലും കുതിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 3465 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 124 ആണ് ഇന്ത്യയുടെ റേറ്റിങ്. വിജയത്തോടെ 5 പോയിന്റിന്റെ കുതിപ്പ് നേടിയാണ് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയത്. 

 3021 പോയിന്റ് നേടിയ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25 മല്‍സരങ്ങളില്‍ നിന്നായി കിവീസിന് 121 ആണ് റേറ്റിങ്. 1844 പോയിന്റ് നേടിയ ഓസ്‌ട്രേലിയ മൂന്നാമതും 3753 പോയിന്റ് നേടിയ ഇംഗ്ലണ്ട് നാലാമതും 2481 പോയിന്റ് നേടിയ പാകിസ്ഥാന്‍ അഞ്ചാമതുമാണ്. 

റേറ്റിങ്ങിലാണ് ഓസീസ് ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും പിന്തള്ളിയത്. 108 ആണ് ഓസീസിന്റെ റേറ്റിങ്. ഇംഗ്ലണ്ടിന് 107 ഉം പാകിസ്ഥാന് 92 മാണ് റേറ്റിങ്. 17 മല്‍സരങ്ങളില്‍ നിന്നാണ് ഓസീസിന്റെ പ്രകടനം. 

ദക്ഷിണാഫ്രിക്ക ആറാമതും ശ്രീലങ്ക ഏഴാമതും വെസ്റ്റ് ഇന്‍ഡീസ് എട്ടാമതുമാണ്. ബംഗ്ലാദേശ്, സിംബാബ് വെ എന്നിവരാണ് ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍. മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റ് 372 റണ്‍സിനാണ് ഇന്ത്യ കീവീസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'