കായികം

'അകല്‍ച്ചയെന്ന അഭ്യൂഹം ശക്തമാകുകയാണ്', രോഹിത്-കോഹ്‌ലി വിഷയത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോഹ്‌ലിയുടേയും രോഹിത്തിന്റേയും ഇപ്പോഴത്തെ നീക്കം ഇരുവര്‍ക്കും ഇടയില്‍ അകല്‍ച്ച ഉണ്ടെന്ന വിലയിരുത്തലുകളെ ശക്തിപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇരുവരും ഇടവേള എടുക്കുന്ന സമയമാണ് വിഷയം എന്നും അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഏകദിന പരമ്പരക്കുണ്ടാവില്ലെന്ന് കോഹ് ലിയും ടെസ്റ്റ് പരമ്പരക്കുണ്ടാവില്ലെന്ന് രോഹിത്തും അറിയിച്ചു. ഇടവേള എടുക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഇടവേള എടുക്കുന്ന സമയം ഇതാവരുതായിരുന്നു. അകല്‍ച്ച ഉണ്ടെന്ന വിലയിരുത്തലുകള്‍ ശക്തിപ്പെടുത്തുകയാണ് ഇത് ചെയ്യുക, അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു. 

വിരാട് കോഹ്‌ലി ഇടവേള ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല എന്ന നിലയിലാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. വരും ദിവസങ്ങളില്‍ എന്തെങ്കിലും തീരുമാനിച്ചാല്‍, കോഹ്‌ലിക്ക് പരിക്ക് പറ്റിയാല്‍, പിന്നെ അതൊരു വ്യത്യസ്ത കാര്യമാണ്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19,21,23 തിയതികളിലായി നടക്കുന്ന ഏകദിന പരമ്പര കോഹ്‌ലി കളിക്കുമെന്ന നിലയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്