കായികം

'ധോനിയെ കൊണ്ടുവന്നത് കോഹ്‌ലി-ശാസ്ത്രി ഭരണം അവസാനിപ്പിക്കാന്‍'; മുന്‍ പേസറുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംഎസ് ധോനിയെ മെന്ററായി ടീമിലേക്ക് കൊണ്ടുവന്നത് കോഹ്‌ലിയുടേയും രവി ശാസ്ത്രിയുടേയും ഭരണം അവസാനിപ്പിക്കാനെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ അതുല്‍ വസന്‍. അവരുടെ കൈകളിലായിരുന്നു നിയന്ത്രണം എന്നും അതുല്‍ വസന്‍ പറയുന്നു. 

ടീമിനുള്ളില്‍ ഒരു ബാലന്‍സ് കൊണ്ടുവരാനാണ് ധോനിയെ കൊണ്ടുവന്നത്. എല്ലാം നിയന്ത്രിക്കുന്നത് കോഹ്‌ലിയും രവി ശാസ്ത്രിയും ആണെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആരെല്ലാമാണ് കളിക്കേണ്ടത് എന്നതില്‍ എല്ലാം കോഹ് ലിയും രവി ശാസ്ത്രിയുമാണ് എല്ലാം തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അവരാണ്, അതുല്‍ വസന്‍ പറയുന്നു. 

ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി

ഈ സാഹചര്യത്തിലാണ് ഒരാളെ അവിടേക്ക് വിട്ട് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബിസിസിഐ ശ്രമിച്ചത്. ലോകകപ്പില്‍ അവര്‍ എല്ലാം താറുമാറാക്കി. ഒരുപാട് ക്രിക്കറ്റ് കളിച്ച് ഒരു അര്‍ധ ദൈവ പരിഗണന ഒക്കെ ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രത്യേക പരിഗണന കളിക്കാര്‍ ആവശ്യപ്പെടുന്നതാണ് ഇന്ത്യയിലെ അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ടീം മെന്ററായാണ് ബിസിസിഐ ധോനിയെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ത്തത്. എന്നാല്‍ ധോനിയുടെ സാന്നിധ്യവും മുന്‍പോട്ട് പോകാന്‍ ടീമിനെ തുണച്ചില്ല. സെമി കാണാതെ ഇന്ത്യ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന