കായികം

ഒടുവില്‍ പ്രഖ്യാപനം, ക്രിക്കറ്റിനോട് വിടപറഞ്ഞ് ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം. 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവും. ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയ ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. 23 വര്‍ഷം നീണ്ട ഈ യാത്ര ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കിയ എല്ലാവര്‍ക്കും നന്ദി, ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. 

ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ഹര്‍ഭജന്റെ സ്ഥാനം. 103 ടെസ്റ്റും 236 ഏകദിനവും 28 ടി20യും ഹര്‍ഭജന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2015ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത് 1998ലും. 2007ലെ ടി20 ലോകകിരീടം നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോക കിരീടം ഉയര്‍ത്തിയപ്പോഴും ഹര്‍ഭജന്‍ ടീമിലുണ്ടായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ