കായികം

'ആ വിജയം യുവാക്കളുടെ അടങ്ങാത്ത ആവേശത്തിന്റെ നേര്‍ക്കാഴ്ച'- ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ഓര്‍മ്മിപ്പിച്ച് നിര്‍മല സീതാരാമന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന 2021-22 വര്‍ഷത്തെ ബജറ്റില്‍ ഇടംപിടിച്ച് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ചരിത്ര വിജയം. സമീപ കാലത്ത് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഉജ്ജ്വലമായ ടെസ്റ്റ് പോരാട്ടമായിരുന്നു ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം. പരിചയ സമ്പത്ത് ഒട്ടും ഇല്ലാത്ത ഒരുകൂട്ടം യുവ താരങ്ങള്‍ ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ കരുത്തിനെ വെല്ലുവിളിച്ച കാഴ്ച അവിശ്വസനീയതോടെയാണ് ലോകം നോക്കികണ്ടത്. 

യുവാക്കളുടെ അടങ്ങാത്ത ആവേശത്തിന്റെ പ്രതീകമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ വിജയമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി. യുവാക്കള്‍ വാഗ്ദാനങ്ങള്‍ നിറവേറ്റാനും വിജയിക്കാനുമുള്ള അടിച്ചമര്‍ത്താന്‍ സാധിക്കാത്ത ദാഹത്തിന്റെ പ്രതീകങ്ങളാണ്. അതിന്റ നേര്‍ക്കാഴ്ചയാണ് ഇന്ത്യയുടെ വിജയം കാണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

ടീം ഇന്ത്യ അടുത്തിടെ ഓസ്‌ട്രേലിയയില്‍ നേടിയ വിജയത്തിനുശേഷം ഒരു ക്രിക്കറ്റ് പ്രേമമുള്ള രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ട സന്തോഷം എനിക്ക് ഓര്‍മിക്കാന്‍ കഴിയില്ല, ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നേടിയ അവിസ്മരണീയ വിജയത്തെ പ്രശംസിച്ചുകൊണ്ട് സീതാരാമന്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കതിരാ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായതിന്റെ നാണക്കേടുമായാണ് ഇന്ത്യ പിന്നീട് കളിച്ചത്. എന്നാല്‍ രണ്ടും നാലും ടെസ്റ്റുകള്‍ വിജയിച്ചാണ് ഇന്ത്യ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു