കായികം

'ഇന്ത്യക്ക് ഭയമാണെന്നാണ് എല്ലാവരും പറഞ്ഞത്, ഗബ്ബയിലെ ജയം കണ്ട് കണ്ണീരടക്കാനായില്ല'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗബ്ബയില്‍ വിജയിച്ചു കയറുന്ന ഇന്ത്യയെ കണ്ട് കണ്ണീരടക്കാനായില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ബ്രിസ്‌ബെയ്‌നില്‍ തോറ്റിട്ടില്ലാത്ത ഓസ്‌ട്രേലിയക്ക് മുന്‍പില്‍ ഇറങ്ങാന്‍ ഇന്ത്യക്ക് പേടിയാണെന്ന് പലരും പറഞ്ഞിരുന്നു. ഇതോടെ ഗബ്ബയില്‍ ജയിക്കാനായി കാത്തിരിക്കുകയായിരുന്നു, ലക്ഷ്മണ്‍ പറഞ്ഞു. 

ഗബ്ബ ടെസ്റ്റിന്റെ അവസാന ദിനം കുടുംബത്തിനൊപ്പം ഇരുന്നാണ് കണ്ടത്. റിഷഭ് പന്തും, വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ബാറ്റ് ചെയ്യുന്ന സമയം വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു. കാരണം നമ്മള്‍ കളിക്കാത്തപ്പോള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ കാര്യങ്ങള്‍ 

രണ്ട് വട്ടമാണ് ഞാന്‍ കരഞ്ഞിരിക്കുന്നത്. 2011ല്‍ ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയപ്പോഴാണ് ഒന്ന്. കാരണം ലോകകപ്പ് ജയിക്കുന്ന ടീമിന്റെ ഭാഗമാവാന്‍ എന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നോട് ഏറെ അടുപ്പമുള്ള കളിക്കാര്‍ ലോകകപ്പില്‍ മുത്തമിട്ട സംഘത്തിലുണ്ടായി. അതെല്ലാം അന്ന് എന്നെ കരയിച്ചു. 

ഗബ്ബയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചപ്പോഴാണ് രണ്ടാമത് കരഞ്ഞത്. ഓസ്‌ട്രേലിയയില്‍ വെച്ച് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനാണ് എന്നും ഞാന്‍ ആഗ്രഹിച്ചത്. ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്ക് അതിനായില്ല. 

ഈ യുവ ഇന്ത്യ അത് നേടിയെടുത്തതില്‍ എനിക്കൊരുപാട് അഭിമാനമുണ്ട്. ആ നിമിഷം എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ക്രിക്കറ്റിന് മാത്രമല്ല, രാജ്യത്തിനാകെ പ്രചോദനം നല്‍കുന്ന നേട്ടമാണ് അത്, ലക്ഷ്മണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി