കായികം

അന്ന് അങ്ങനെ പറഞ്ഞുപോയതില്‍ മാപ്പ്; നിങ്ങളാണ് ശരി; മറിയ ഷറപ്പോവയ്ക്ക് പിന്തുണയുമായി മല്ലൂസ്

സമകാലിക മലയാളം ഡെസ്ക്

സച്ചിനെ അറിയില്ലെന്ന് പണ്ട് ടെന്നീസ് താരം മറിയ ഷറപ്പോവ കുറിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കയറി പൊങ്കാലയിട്ടവരില്‍ പ്രമുഖരാണ് മലയാളികള്‍. അന്നത് വലിയ വാര്‍ത്തയുമായിരുന്നു. അന്ന് മലയാളികളുടെ കമന്റുകളില്‍ ഷറപ്പോവ അന്തംവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഇപ്പോഴിതാ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വീണ്ടും മലയാളം നിറയുകയാണ്. ഷറപ്പോവ ഒടുവില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുഴുവന്‍ മലയാളം കമന്റുകളാണ്.  പലതും രണ്ട് വര്‍ഷം മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ചീത്തവിളിച്ചതിനും തെറിവിളിച്ചതിനും മാപ്പ് പറഞ്ഞും ക്ഷമാപണം നടത്തിയുമുള്ള കമന്റുകള്‍. 

കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖര്‍ പങ്കുവെച്ച ട്വീറ്റുകള്‍ക്ക് മറുപടിയെന്നോണം ഇന്ത്യ പ്രൊപ്പഗണ്ടയ്‌ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നുമെല്ലാം പറയുന്ന ക്യാമ്പയിനില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. പുറത്തു നിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം.' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയായിരുന്നു ശരിയെന്ന് ഒരു വിഭാഗം പറഞ്ഞു. ഇത് പിന്നീട് ഒരു ട്രെന്‍ഡായി മാറുകയായിരുന്നു. അങ്ങനെയാണ് ഷറപ്പോവയോട് മാപ്പ് പറഞ്ഞുള്ള കമന്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പെരുകിയത്.

മലയാളമറിയാത്ത തന്നെ ഒരിക്കല്‍ മലയാളത്തില്‍ ചീത്തവിളിച്ച മലയാളികളെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഷറപ്പോവ അമ്പരക്കുന്നുണ്ടാവണം. എന്തായാലും സംഭവത്തില്‍ അവരുടെ പ്രതികരണം വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ