കായികം

സച്ചിനും ലാറയും സെവാഗുമെല്ലാം വീണ്ടും ഗ്രൗണ്ടിലേക്ക്; റോഡ് സേഫ്റ്റി ടി20 പരമ്പര ആരംഭിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍ എന്നിവരുള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളെ ഉടന്‍ ഗ്രൗണ്ടില്‍ കാണാം. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കും. 

മാര്‍ച്ച് രണ്ട് മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ്. റായ്പൂരായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. റായ്പൂരിലെ പുതുതായി നിര്‍മിച്ച ഷഹീദ് വീര്‍ നാരയണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍. 

65000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് സ്റ്റേഡിയത്തിനുള്ളത്. വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ, ദില്‍ഷാന്‍ എന്നിവരുള്‍പ്പെടെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വന്‍ഡിസ്, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ് കളിക്കാരെത്തുക.

റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇതിഹാസ താരങ്ങളുടെ വാക്കുകള്‍ ആളുകളില്‍ സ്വാധീനം ചെലുത്തുമെന്നും, റോഡിലെ പെരുമാറ്റത്തില്‍ ഇത് പ്രകടമാവുമെന്നും സംഘാടകര്‍ പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍