കായികം

ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടി കെട്ടുന്നു, കൂറ്റന്‍ ജയം തൊട്ടരികില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജയത്തോട് അടുത്ത് ഇന്ത്യ. 116-7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അശ്വിനും, അക്‌സര്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും പിഴുതു. 

നായകന്‍ ജോ റൂട്ട് ഒരറ്റത്ത് പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും പിന്തുണ നല്‍കാന്‍ മറ്റൊരു ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമായില്ല. 90 പന്തില്‍ നിന്ന് 33 റണ്‍സുമായാണ് റൂട്ട് പുറത്താവാതെ നില്‍ക്കുന്നത്. ബെന്‍ സ്റ്റോക്ക്‌സ് 51 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി മടങ്ങി. 

നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍ഷകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്‌സ് കുറച്ച് നേരം ക്രീസില്‍ നിന്നെങ്കിലും, അശ്വിന് മുന്‍പില്‍ വീണു. 

12 റണ്‍സ് എടുത്ത പോപ്പിനെ അക്‌സര്‍ പട്ടേലും, ഒന്നാം ഇന്നിങ്‌സില്‍ ചെറുത്ത് നിന്ന ബെന്‍ ഫോക്‌സിനെ കുല്‍ദീപ് യാദവും മടക്കി. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജയിക്കാനായി 366 റണ്‍സ് ആണ് ഇംഗ്ലണ്ടിന് ഇനിയും വേണ്ടത്. സമനില പിടിക്കാന്‍ ബാറ്റ് ചെയ്യേണ്ടത് 150 ഓവറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്