കായികം

ഇടത് കൈത്തണ്ടയ്ക്ക് പരിക്ക്, ശുഭ്മാന്‍ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയമാക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് മേല്‍ പരിക്കിന്റെ ആശങ്ക. മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു. 

'മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ ശുഭ്മാന്‍ ഗില്ലിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റു. മുന്‍കരുതലിന്റെ ഭാഗമായി സ്‌കാനിങ്ങിന് വിധേയമാക്കുകയാണ്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഗില്ലിന്റെ പരിക്ക് നിരീക്ഷിക്കുകയാണ്. നാലാം ദിനമായ ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങില്ല', ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 29, 50 റണ്‍സ് കണ്ടെത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിന് രണ്ടാം ടെസ്റ്റില്‍ മികവ് കാണിക്കാനായില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായ ഗില്‍, രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സും എടുത്താണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍