കായികം

അമ്പയറോട് കയര്‍ത്തതിന് നടപടി വന്നേക്കും; കോഹ്‌ലിക്ക് ഒരു മത്സരത്തില്‍ വിലക്കിന് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അമ്പയറോട് കയര്‍ത്ത ഇന്ത്യന്‍ നായകന് വിലക്ക് വന്നേക്കുമോയെന്ന് ആശങ്ക. ജോ റൂട്ട് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയതിന് ശേഷം ഇന്ത്യയുടെ ഡിആര്‍എസില്‍ അമ്പയര്‍ കോള്‍ തേര്‍ഡ് അമ്പയറും ശരിവെച്ചതോടെ കോഹ്‌ലി ക്ഷുഭിതനായിരുന്നു. 

അമ്പയര്‍ നിതിന്‍ മേനോന്റെ പക്കലെത്തി കോഹ്‌ലി രോഷത്തോടെ സംസാരിച്ചു. അമ്പയറോടുള്ള കോഹ് ലിയുടെ പെരുമാറ്റം അനുചിതമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടാല്‍ കോഹ് ലിക്ക് മേല്‍ ശിക്ഷാ നടപടി ഉണ്ടാവും. മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. 

കഴിഞ്ഞ 24 മാസത്തിനുള്ളില്‍ കോഹ്‌ലിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റ് ഉണ്ട്. രണ്ട് ഡിമെറിറ്റ് പോയിന്റ് കൂടിയായാല്‍ ഒരു മത്സരത്തില്‍ നിന്ന് കോഹ് ലിക്ക് വിലക്ക് നേരിടേണ്ടി വരും. ഇംഗ്ലണ്ട് മുന്‍ നായകന്മാരായ നാസര്‍ ഹുസൈന്‍, മൈക്കല്‍ വോണ്‍ എന്നിവര്‍ കോഹ് ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് എത്തി. 

ഡിആര്‍എസ് എടുക്കണോ എന്ന കാര്യത്തില്‍ 15 സെക്കന്റ് കഴിയുമ്പോള്‍ പോലും ഇന്ത്യക്ക് വ്യക്തത ഉണ്ടായില്ല. ഔട്ട് ആണെന്ന് ഉറപ്പുണ്ടായിരുന്നു എങ്കില്‍ ആദ്യം തന്നെ അവര്‍ ഡിആര്‍എസ് എടുത്തേനെ. അമ്പയറോട് സംസാരിച്ചപ്പോഴുള്ള കോഹ്‌ലിയുടെ ശരീര ഭാഷ ശരിയായിരുന്നില്ല എന്നാണ് നാസര്‍ ഹുസെയ്ന്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ