കായികം

ന്യൂകാമ്പില്‍ കയറി ബാഴ്‌സയെ തളച്ചിട്ട് പിഎസ്ജി; എംബാപ്പെയ്ക്ക് ഹാട്രിക്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്: ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ലെ ആദ്യ പാദ പോരില്‍ ബാഴ്‌സയെ 1-4ന് തകര്‍ത്ത് പിഎസ്ജി. ഹാട്രിക്കോടെ എംബാപ്പെ നിറഞ്ഞാടിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സയ്ക്ക് മറുപടിയുണ്ടായില്ല. 

32,65,85 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ വന്നത്. 70ാം മിനിറ്റില്‍ മൊയിസ് കീനും വല കുലുക്കി. നെയ്മറുടെ അഭാവത്തിലാണ് പിഎസ്ജി ഇറങ്ങിയത്. 27ാം മിനിറ്റില്‍ ബാഴ്‌സയില്‍ പെനാല്‍റ്റിയിലൂടെ ബാഴ്‌സയെ മുന്‍പിലെത്തിച്ചെങ്കിലും എംബാപ്പെയുടെ ആക്രമണത്തിന് മുന്‍പില്‍ ബാഴ്‌സ നിശബ്ദരായി. 

ഇതോടെ 1997ന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാമ്പില്‍ ഹാട്രിക് നേടുന്ന ആദ്യ താരവുമായി എംബാപ്പെ. ആദ്യ പാദത്തില്‍ ഉടനീളം ആക്രമിച്ച് കളിക്കുകയായിരുന്നു പിഎസ്ജി. മാര്‍ച്ച് 10നാണ് പ്രീക്വര്‍ട്ടര്‍ ഫൈനലിലെ ബാഴ്‌സ-പിഎസ്ജി രണ്ടാം പാദ മത്സരം. മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലെയ്പ്‌സിഷിനെ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ തകര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്