കായികം

ലങ്കന്‍ പേസര്‍ ധാമിക പ്രസാദ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധാമിക പ്രസാദ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പരിക്ക് നിരന്തരം അലട്ടിയതാണ് 37കാരനായ ലങ്കന്‍ പേസറെ കരിയറില്‍ ഉടനീളം വലച്ചത്. 

മികച്ച പേസര്‍ എന്ന് പേരെടുത്തെങ്കിലും വില്ലനായി പരിക്ക് അടിക്കടി എത്തിക്കൊണ്ടിരുന്നു. 2014ല്‍ ആയിരുന്നു അരങ്ങേറ്റം. ഇംഗ്ലണ്ടില്‍ ആദ്യമായി ശ്രീലങ്ക പരമ്പര നേടുമ്പോള്‍ മികച്ച പ്രകടനവുമായി മുന്‍പില്‍ നിന്നത് പ്രസാദ് ആയിരുന്നു. 

ശ്രീലങ്കയ്ക്ക് വേണ്ടി 25 ടെസ്റ്റില്‍ നിന്ന് പ്രസാദ് 75 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 24 കളിയില്‍ നിന്ന് വീഴ്ത്തിയത് 32 വിക്കറ്റും. 21 ടി20 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റും സ്വന്തമാക്കി. 2015ലായിരുന്നു അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുന്നത്. പരിക്ക് അലട്ടിയതോടെ ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം