കായികം

94 പന്തില്‍ 173 റണ്‍സ്; വിജയ് ഹസാരെയില്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ട്‌

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്. 94 പന്തില്‍ നിന്ന് 173 റണ്‍സ് നേടിയാണ് ജാര്‍ഖണ്ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മടങ്ങിയത്. 

11 സിക്‌സും, 19 ഫോറുമാണ് ഇഷാന്റെ ബാറ്റില്‍ നിന്ന് വന്നത്. മധ്യപ്രദേശിന് എതിരെ ഇഷാന്റെ ബാറ്റിങ് കരുത്തില്‍ 30 ഓവറില്‍ ജാര്‍ഖണ്ഡ് 248 റണ്‍സ് പിന്നിട്ടു. മധ്യപ്രദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത ഇഷാന്‍ വര്‍ധിപ്പിച്ചു. 

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. ഐപിഎല്‍ മുന്‍പില്‍ നില്‍ക്കെ ഇഷാന്‍ മികച്ച ഫോമില്‍ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിനേയും സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പകരക്കാരനായി ഇറങ്ങി മികവ് കാണിച്ചാണ് ഇഷാന്‍ മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്