കായികം

ഇഷ്ഫാഖിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു; നേടാനും നഷ്ടപ്പെടാനുമില്ലാതെ രണ്ട് ടീമുകളുടെ പോര്‌

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ഇഷ്ഫാഖ് അഹമ്മദിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. സീസണിലെ പ്രതീക്ഷകളെല്ലാം അസ്തമിച്ച് കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതെയാണ് ചെന്നൈ എഫ്‌സിയെ നേരിടാന്‍ ഇറങ്ങുന്നത്. 

ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ കോച്ച് കിബു വികുനയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എതിരാളികളായി എത്തുന്ന ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും അവസാനിച്ചു എന്നതിനാല്‍ മത്സര ഫലം നിര്‍ണായകമല്ല. 

18 കളിയില്‍ നിന്ന് മൂന്ന് ജയവും ഏഴ് സമനിലയും എട്ട് തോല്‍വിയുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈ 19 കളിയില്‍ നിന്ന് മൂന്ന് ജയവും 10 സമനിലയും ആറ് തോല്‍വിയുമായി എട്ടാം സ്ഥാനത്തും.

കഴിഞ്ഞ ആറ് കളിയില്‍ തുടരെ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പോക്ക്. ആറ് കളിയില്‍ നിന്ന് വഴങ്ങിയത് 12 ഗോളും. ചെന്നൈ കഴിഞ്ഞ എട്ട് കളിയില്‍ ഒരെണ്ണത്തില്‍ പോലും ജയിച്ചിട്ടില്ല. രാത്രി ഏഴിനാണ് ചെന്നൈ-ബ്ലാസ്‌റ്റേഴ്‌സ് പോര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''