കായികം

'ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ് വലിയ അംഗീകാരം'; സൂര്യകുമാര്‍, ഇഷാന്‍, തെവാതിയ എന്നിവരെ അഭിനന്ദിച്ച് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് ഇടം നേടിയ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാതിയ എന്നിവരെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് ഒരു ക്രിക്കറ്റ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരവ് എന്നും സച്ചിന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ തുടര്‍ന്ന് നഷ്ടമായ വരുണ്‍ ചക്രവര്‍ത്തിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് സൂര്യകുമാര്‍ യാദവിന്റെ പേര് ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തില്‍ ടീമില്‍ ഇടംപിടിക്കുകയായിരുന്നു ഇഷാന്‍. റിഷഭ് പന്തും, ഇഷാന്‍ കിഷനും, സൂര്യകുമാരും ടീമിലേക്ക് എത്തിയപ്പോള്‍ സഞ്ജു സാംസണ്‍ പുറത്തേക്ക് പോയി. ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചതും, ഭുവി ടീമിലേക്ക് മടങ്ങിയെത്തിയതുമാണ് മറ്റൊരു പ്രത്യേകത. 

ഇന്ത്യയുടെ ടി20 ടീം: വിരാട് കോഹ് ലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്. ഇഷാന്‍ കിഷന്‍, ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ തെവാതിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി, ശര്‍ദുല്‍ താക്കൂര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം