കായികം

മീഡിയനില്‍ ഇടിച്ച് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു, ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ നടത്തി

സമകാലിക മലയാളം ഡെസ്ക്

ലോസാഞ്ചലസ്: ഗോള്‍ഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. എന്നാല്‍ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

ലോസാഞ്ചലസില്‍ വുഡ്‌സ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. രണ്ട് കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മീഡിയനില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. 

അപകട സമയത്ത് വുഡ്‌സ് മാത്രമാണ് കാറിലുണ്ടായത്. കാറിന്റെ മുന്‍പിലെ വിന്‍ഡ്ഷീല്‍ഡ് പൊളിച്ചാണ് ഫയര്‍ഫൈറ്റേഴ്‌സ് വുഡ്‌സിനെ പുറത്തെടുത്തത്. ഈ സമയം വുഡ്‌സ് ബോധവാനായിരുന്നതായും, സംസാരിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. 

മദ്യപിച്ചല്ല അദ്ദേഹം വാഹനം ഓടിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ അമിത വേഗതയിലായിരുന്നോ വാഹനം എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 15 മേജര്‍ കിരീടവും, അഞ്ച് മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കിയ അദ്ദേഹം 2009ലും കാറപകടത്തില്‍പ്പെട്ടിരുന്നു. 2009ലും കാറപകടത്തില്‍പ്പെട്ടിരുന്നു. പിന്നാലെ വിവാദങ്ങളും കളം പിടിച്ചു. എന്നാല്‍ 43ാം വയസില്‍ 15ാം മേജര്‍ കിരീടം സ്വന്തമാക്കിയാണ് അദ്ദേഹം വിസ്മയിപ്പിക്കുന്ന തിരിച്ചു വരവ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ