കായികം

ഏത് സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും ഇന്ത്യ ജയിക്കും; അത് മഹത്തായ ടീമിന്റെ ലക്ഷണം: മാത്യു ഹെയ്ഡന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു മഹത്തായ ടീമിന്റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഏത് സാഹചര്യത്തിലും എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജയിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുന്നതായി ഹെയ്ഡന്‍ പറഞ്ഞു. 

മോഡേണ്‍ ടീമാണ് തങ്ങളുടേത് എന്ന് ഇന്ത്യ കാണിച്ച് തരുന്നു. അവര്‍ അത് തെളിയിക്കുന്നതിനൊപ്പം ഏത് സാഹചര്യത്തിലായാലും, എല്ലാ വെല്ലുവിളികളേയും അതിജീവിക്കുന്നു. ചരിത്രത്തിലെ എല്ലാ മഹത്തായ ടീമുകളുടേയും ലക്ഷണമാണ് അത്. സ്വന്തം മണ്ണിലും, വിദേശത്തും ജയിക്കാനുള്ള കഴിവ്, ഹെയ്ഡന്‍ പറഞ്ഞു. 

ഹോം ടീമും, സന്ദര്‍ഷക ടീമുകളുടേയും പക്കല്‍ ഒരുപാട് സാധ്യതകളുണ്ട്. അതില്‍ സാഹചര്യങ്ങള്‍ സ്‌പെഷ്യലിസ്റ്റ് കളിക്കാര്‍ക്ക് ഇണങ്ങുന്നതാവണം. അതാണ് ആധുനിക ക്രിക്കറ്റ്, വ്യത്യസ്ത ഫോര്‍മാറ്റ്, വ്യത്യസ്ത സാഹചര്യങ്ങള്‍ എന്നിവ...അഹമ്മദാബാദിലെ പിച്ച് വലിയ ടേണിങ് ലഭിക്കുന്നതായിരുന്നില്ല. 

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ശ്രദ്ധയോടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്പിന്നിനെ നേരിടേണ്ടിയിരുന്നു. പന്ത് ടേണ്‍ ചെയ്യുന്നില്ലെങ്കില്‍ ക്രോസ് ബാറ്റ് ഷോട്ടുകള്‍ അപകടകരമാണ്. ഡൗണ്‍ ദി ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമാണ് ഞാന്‍ ടേണ്‍ പതുക്കെയാവുന്ന പിച്ചുകളില്‍ സ്വീപ്പ് ഷോട്ട് കളിക്കുക എന്നും ഹെയ്ഡന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു