കായികം

കോവിഡ് കേസുകള്‍ കൂടുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി മാറ്റിയേക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധനയെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പുനെയില്‍ നിന്ന് മാറ്റിയേക്കും. പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ക്കാണ് പുനെ വേദിയായി നിശ്ചയിച്ചിരുന്നത്. 

കഴിഞ്ഞ ഏതാനും ദിവസമായി പുനെയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച 1542 പുതിയ കോവിഡ് കേസുകളും എട്ട് മരണവുമായി പുനെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 8333 കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 

മാര്‍ച്ച് 23,26,28 തിയതികളിലായാണ് ഏകദിന മത്സരങ്ങള്‍. അഹമ്മദാബാദിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടി ഉപയോഗിക്കുന്ന വേദികളില്‍ ഒന്നിലേക്ക് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര മാറ്റുക എന്ന സാധ്യതയാണ് ഇപ്പോള്‍ ബിസിസിഐയുടെ മുന്‍പിലുള്ളത്. 

ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഏകദിന പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് തിരികെ പോവാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പുനെ വേദിയായി തെരഞ്ഞെടുത്തത്. 5 ടി20കള്‍ക്ക് ശേഷമാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മാര്‍ച്ച് 12,14,16,18,20 തിയതികളിലായാണ് ടി20 പരമ്പര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി