കായികം

ഏത് രീതിയിലെ പിച്ച് വേണമെന്ന് നിയമമില്ല, ഇംഗ്ലണ്ട് താരങ്ങള്‍ സ്വയം ലജ്ജിക്കണം: ബോയ്‌കോട്ട്‌

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം ജ്യോഫ്രി ബോയ്‌കോട്ട്‌. ഇംഗ്ലണ്ട് ടീമിന് തങ്ങളോട് തന്നെ ലജ്ജ തോന്നണം എന്ന് അദ്ദേഹം പറഞ്ഞു. 

ടേണിങ് പിച്ചില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരുമായി കളിക്കാനിറങ്ങാനുള്ള ആശയം ആരുടേതാണെന്ന് അറിയണമെന്നുണ്ട്. അഹമ്മദാബാദിലല്ല, അഡ്‌ലെയ്ഡിലാണ് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത് എന്ന് ഇംഗ്ലണ്ട് ടീം കരുതിക്കാണും, ടീമിനെ പരിഹസിച്ച് ബോയ്‌കോട്ട് പറഞ്ഞു. 

ഏത് രീതിയിലെ പിച്ച് തയ്യാറാക്കണം എന്ന് നിയമമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിച്ചായിരുന്നു നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേത് എങ്കിലും നാല് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഉണ്ടായിരുന്നത് ലീച്ച് മാത്രം. 

പാര്‍ട്ട് ടൈം സ്പിന്നറായ റൂട്ട് ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ പിച്ചിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന്മാരായ മൈക്കല്‍ വോണ്‍, അലസ്റ്റിയര്‍ കുക്ക് ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയൊരു പിച്ച് തയ്യാറാക്കിയതിനെ ചോദ്യം ചെയ്ത് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം