കായികം

'ആ പിച്ചില്‍ സ്പിന്നും ബൗണ്‍സും; അശ്വിനും ജഡേജയും ഞങ്ങളെ ഞെട്ടിച്ചു'- ഓസ്‌ട്രേലിയന്‍ ഓപ്പണര്‍  പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. ഇരുവരേയും നേരിടുന്നത് വളരെ ദുഷ്തകരമായ കാര്യമാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു വെയ്ഡ്. സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് അശ്വിന്‍- ജഡേജ സഖ്യത്തിന്റെ ബൗളിങിനെ കുറിച്ച് ഓസീസ് ഓപ്പണര്‍ വാചാലനായത്.  

'അശ്വിനും ജഡേജയും വളരെ കഠിന്യം നിറഞ്ഞ സ്പിന്‍ സഖ്യമാണ്. വളരെ സ്ഥിരതയുള്ളവരും മികച്ച രീതിയില്‍ പന്തെറിയുന്നവരുമാണ്. പ്രത്യേകിച്ച് മെല്‍ബണില്‍ അവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആ പിച്ചില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്ല സ്പിന്നും ബൗണ്‍സും ഇരുവര്‍ക്കും ലഭിച്ചത് ഞങ്ങളെ ഞെട്ടിച്ചു'- വെയ്ഡ് പറഞ്ഞു. 

നിലവില്‍ രണ്ട് ടെസ്റ്റുകളില്‍ നിന്നായി 111 റണ്‍സാണ് 33കാരനായ താരം നേടിയത്. മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഫോമില്ലായ്മയടക്കം ഓസീസിന് നിരവധി തലവേദനകള്‍ നിലവിലുണ്ട്. ഇതെല്ലാം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്ന് വെയ്ഡ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി