കായികം

സിഡ്‌നി ടെസ്റ്റ്: ആദ്യ ദിനം കളി പിടിക്കാനാവാതെ ഇന്ത്യ, ഓസ്‌ട്രേലിയന്‍ ആധിപത്യം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മഴ രസം കൊല്ലിയായെത്തിയ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം ശക്തമായ നിലയില്‍ കളി അവസാനിപ്പിച്ച് ഓസ്‌ട്രേലിയ. കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 

149 പന്തില്‍ നിന്ന് 8 ഫോറിന്റെ അകമ്പടിയോടെ 67 റണ്‍സുമായി ലാബുഷെയ്‌നും, 64 പന്തില്‍ നിന്ന് 5 ഫോറിന്റെ അകമ്പടിയോടെ 31 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. മഴ കളി മുടക്കുന്നതിന് മുന്‍പ് അഞ്ച് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. 

മഴയ്ക്ക് ശേഷവും നിലയുറപ്പിച്ച് നിന്ന് കളിച്ച അരങ്ങേറ്റക്കാരന്‍ പുകോവ്‌സ്‌കി ഓസ്‌ട്രേലിയയുടെ ഭാവി താരം എന്ന് ഉറപ്പിച്ചാണ് അര്‍ധ ശതകം നേടി മടങ്ങിയത്. 110 പന്തില്‍ നിന്ന് 4 ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് എടുത്താണ് പുകോവ്‌സ്‌കി മടങ്ങിയത്. 

വിക്കറ്റിന് മുന്‍പില്‍ കുടുക്കിയാണ് പുകോവ്‌സ്‌കിയെ സെയ്‌നി മടക്കിയത്. മഴയെ തുടര്‍ന്ന് ആദ്യ ദിനം 33 ഓവറാണ് കളി നഷ്ടമായത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഏഴ് ഓവറിലേക്ക് എത്തിയപ്പോഴേക്കും മഴ വില്ലനാവുകയായിരുന്നു. മഴയ്ക്ക് ശേഷം ലാബുഷെയ്‌നും പുകോവ്‌സ്‌കിയും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  സ്മിത്തിനൊപ്പം ചേര്‍ന്നും ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയാണ് ലാബുഷെയ്ന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം