കായികം

ബ്രിസ്‌ബേന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍; ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഭീഷണിയില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ബ്രിസ്‌ബേനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് ബ്രിസ്‌ബേന്‍ നഗരത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു. 

ജനുവരി 15നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡ് ക്യാപിറ്റലില്‍ ആരംഭിക്കേണ്ടത്. ബ്രിസ്‌ബേനിലെ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എങ്ങനെ ടെസ്റ്റ് പരമ്പരയെ ബാധിക്കും എന്ന് പരിശോധിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ വൃത്തങ്ങള്‍ എന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹോട്ടലില്‍ ക്വാറന്റൈന്‍ ജോലിക്കാരന് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തലവേദന കൂട്ടുന്നു.  ഗബ്ബ ടെസ്റ്റില്‍ 36000 കാണികളെ അനുവദിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനം മാറ്റിയേക്കും. 

ബ്രിസ്‌ബേനില്‍ എത്തി ക്വാറന്റൈനില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ടീം നിലപാട് എടുത്തതോടെയാണ് വിവാദം ഉയരുന്നത്. ഇനിയും ക്വാറന്റൈനിലിരിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി