കായികം

കമിന്‍സിന്റെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയായില്ല, അതിനും മുന്‍പേ കുനിഞ്ഞ് ബൗണ്‍സറില്‍ നിന്ന് രക്ഷപെടാന്‍ മുഹമ്മദ് സിറാജ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് സിറാജ് ബൗണ്‍സറുകള്‍ പ്രതീക്ഷിച്ചാണ് ക്രീസിലേക്ക് എത്തിയത് എന്ന് വ്യക്തം. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കി പാറ്റ് കമിന്‍സിന്റെ കൈകളില്‍ നിന്ന് പന്ത് വരുന്നതിന് മുന്‍പ് തന്നെ സിറാജ് ബൗണ്‍സര്‍ പ്രതീക്ഷിച്ച് കുനിഞ്ഞ് കഴിഞ്ഞിരുന്നു. 

സിഡ്‌നിയില്‍ മൂന്നാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ പതിനൊന്നാമനായാണ് സിറാജ് ക്രീസിലേക്ക് എത്തിയത്. വിക്കറ്റ് കളയാതെ രവീന്ദ്ര ജഡേജയ്ക്ക് പിന്തുണ നല്‍കാനുള്ള ശ്രമം സിറാജിന്റെ ഭാഗത്ത് നിന്നുണ്ടായി. ഈ സമയമാണ് പന്തെറിയുന്നതിന് മുന്‍പ് തന്നെ സിറാജ്  കുനിഞ്ഞത്. 

ഇത് കണ്ട് സിറാജിനും ചിരി അടക്കാനായില്ല. കമിന്‍സിനേയും മറ്റ് ഓസീസ് താരങ്ങളേയും കമന്ററി ബോക്‌സിലുള്ളവരേയും സിറാജിന്റെ നീക്കം ചിരിപ്പിച്ചു. 10 പന്തുകള്‍ മാത്രമാണ് സിറാജിന് അതിജീവിക്കാനായത്. 6 റണ്‍സ് എടുത്ത സിറാജിനെ കമിന്‍സ് തന്നെ മടക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം