കായികം

ഇതിഹാസ ക്ലബില്‍ ഇനി പൂജാരയും; ശ്രദ്ധേയ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാം ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയമായൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ പൂജാര 6000 റണ്‍സ് പിന്നിട്ടു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് പൂജാര 6000 ക്ലബില്‍ അംഗമായത്. 

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സെടുത്തതോടെയാണ് പൂജാരയുടെ നേട്ടം. 32കാരനായ വലം കൈ ബാറ്റ്‌സ്മാന്‍ ഓസീസ് താരം നതാന്‍ ലിയോണിനെ ബൗണ്ടറി കടത്തിയാണ് ശ്രദ്ധേയ നേട്ടത്തിലെത്തിയത്. ഇതോടെ ടെസ്റ്റില്‍ 6000 റണ്‍സ് പിന്നിടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമായും പൂജാര മാറി. 

134 ഇന്നിങ്‌സുകളില്‍ നിന്നാണ് പൂജാര 6000 റണ്‍സില്‍ എത്തിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന പെരുമയും ഇതിനൊപ്പം താരത്തിന് സ്വന്തമായി. സുനില്‍ ഗവാസ്‌കര്‍ (117), വിരാട് കോഹ്‌ലി (119), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (120), വീരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് പൂജാരയേക്കാള്‍ കുറഞ്ഞ ഇന്നിങ്‌സില്‍ 6000 കടന്നത്. വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ദിലീപ് വെങ്‌സര്‍ക്കാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരാണ് 6000 ക്ലബിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 

ഇന്ത്യക്കായി 80 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാര 18 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍