കായികം

അരങ്ങേറ്റം ആഘോഷമാക്കിയ ഇടംകയ്യന്‍ പേസര്‍; നേട്ടത്തില്‍ ആര്‍ പി സിങ്ങിനൊപ്പം ചേര്‍ന്ന് ടി നടരാജന്‍ 

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: അരങ്ങേറ്റ ടെസ്റ്റില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഇടംകയ്യന്‍ പേസര്‍ ടി നടരാജന്‍. 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ നടരാജന്‍ അരങ്ങേറ്റ ടെസ്റ്റിലെ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍മാരിലെ രണ്ടാമത്തെ മികച്ച ബൗളിങ് ഫിഗറാണ് കണ്ടെത്തിയത്. 

ഗബ്ബ ടെസ്റ്റിന്റെ ഒന്നാം ദിനം സെഞ്ചുറി എടുത്ത് നിന്ന ലാബുഷെയ്‌നിനെ മടക്കിയ നടരാജന്‍, മാത്യുവേഡിന്റെ വിക്കറ്റും ആദ്യ ദിനം വീഴ്ത്തിയിരുന്നു. രണ്ടാം ദിനം ഹെയ്‌സല്‍വുഡിന്റെ വിക്കറ്റും വീഴ്ത്തിയാണ് നടരാജന്‍ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്. അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച ബൗളിങ് ഫിഗര്‍ കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്;

2005/06ല്‍ പാകിസ്ഥാനെതിരെ ആര്‍ പി സിങ് 4-89
2020/21ല്‍ ഓസ്‌ട്രേലിയക്കെതിരെ ടി നടരാജന്‍ 3-78
1952/53ല്‍ പാകിസ്ഥാനെതിരെ ന്യാല്‍ചന്ദ് 3-97

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ നടരാജനൊപ്പം അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീഴ്ത്തി. 3-89 എന്നതാണ് വാഷിങ്ടണ്‍ സുന്ദറിന്റെ ഫിഗര്‍. രണ്ടാം ടെസ്റ്റ് കളിക്കുന്ന ശര്‍ദുല്‍ താക്കൂര്‍ 94 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഇന്ത്യയുടെ നെറ്റ് ബൗളറായി ഓസ്‌ട്രേലിയയിലേക്ക് എത്തിയ നടരാജന്‍ അരങ്ങേറ്റ ഏകദിനം അവസാനിപ്പിച്ചത് 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയായിരുന്നു. മൂന്ന് ടി20കളുടെ പരമ്പരയില്‍ 6 വിക്കറ്റ് വീഴ്ത്തി നടരാജന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായി. ടെസ്റ്റിലും വിക്കറ്റ് വീഴ്ത്തി അവസരം മുതലാക്കുകയാണ് നടരാജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!