കായികം

ഐപിഎല്‍, സ്വന്തം വീട്, ബെന്‍സ് കാര്‍...അസ്ഹറുദ്ദീന്റെ 'ബക്കറ്റ് ലിസ്റ്റ്'

സമകാലിക മലയാളം ഡെസ്ക്

37 പന്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ അടുത്ത അസ്ഹറുദ്ദീന്‍ എന്ന പേരാണ് കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനെ തേടിയെത്തിയത്. തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ താരത്തിന്റെ ആഗ്രഹങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്.

ഐപിഎല്‍, സ്വന്തം വീട്, ബെന്‍സ്, 2023ലെ ലോകകപ്പ് എന്നിങ്ങനെ പോകുന്നു 26കാരനായ അസ്ഹറുദ്ദീന്റെ ആഗ്രഹങ്ങള്‍. 2023 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 2023 ലോകകപ്പ് എന്ന സ്വപ്‌നം മുന്‍പില്‍ വെച്ചുള്ള യാത്രയുടെ ചവിട്ടുപടിയാണ് മുംബൈക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഏതൊരു ക്രിക്കറ്റ് താരത്തേയും പോലെ ഐപിഎല്‍ എന്നത് അസ്ഹറിന് മുന്‍പിലും സ്വപ്‌നമായി വന്ന് നില്‍ക്കുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അസ്ഹറിന്റെ 37 ബോള്‍ സെഞ്ചുറി ഇന്ത്യന്‍ താരത്തിന്റെ ടി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്. 35 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും, 32 പന്തില്‍ മൂന്നക്കം കടന്ന റിഷഭ് പന്തുമാണ് അസ്ഹറിന് മുന്‍പിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍