കായികം

മിച്ചൽ സ്റ്റാർക്കിന് പേശിവലിവ്; ഫീൽഡിങിന് ഇറങ്ങാതെ പാറ്റ് കമ്മിൻസ്; ആശങ്കയിൽ ഓസ്ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബേൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 328 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം മഴയെ തുടർന്ന് നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസെന്ന നിലയിലാണ്. അവസാന ദിവസത്തിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും വിജയിക്കാൻ അവസരമുണ്ട്. ആരാണോ വിജയിക്കുന്നത് അവർക്ക് പരമ്പര സ്വന്തം. മത്സരം സമനിലയിൽ അവസാനിച്ചാൽ പരമ്പരയും സമനിലയിലാകും.

ഗാബയിലെ അവസാന ദിനം തീപാറും പോരാട്ടമാകുമെന്നിരിക്കേ ഓസീസ് ക്യാമ്പിനെ പരിക്ക് ആശങ്കയിലാക്കുകയാണിപ്പോൾ. സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിൻറെ പരിക്കാണ് ഓസീസിനെ ആശങ്കയിലാക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവർ എറിഞ്ഞ ശേഷം പേശിവലിവ് കാരണം സ്റ്റാർക്ക് ബുദ്ധിമുട്ടി.

അതേസമയം സ്റ്റാർക്കിന്റെ പരിക്ക് ആശങ്കപ്പെടുത്തുന്നതല്ലെന്നും അവസാന ദിനം സ്റ്റാർക്ക് കളിക്കുമെന്നും സ്റ്റീവ് സ്‌മിത്ത് പ്രതികരിച്ചു. മിച്ചൽ സ്റ്റാർക്കിനെ മെഡിക്കൽ സംഘം പരിശോധിക്കും.

അതിനിടെ നാലാം ദിനം പാറ്റ് കമ്മിൻസ് ഫീൽഡ് ചെയ്യാതിരുന്നതും ഓസീസിന് ആശങ്ക നൽകുന്ന കാര്യമാണ്. പേസർ മുഹമ്മദ് സിറാജിൻറെ പന്തിൽ കമ്മിൻസിൻറെ കൈക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ബാറ്റ് ചെയ്‌തെങ്കിലും താരം ഫീൽഡിങിന് ഇറങ്ങിയില്ല. എന്നാൽ കമ്മിൻസിൻറെ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകളില്ല. നിലവിൽ ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളറാണ് കമ്മിൻസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)