കായികം

'ഇന്ത്യയെ വില കുറച്ചുകാണരുത്, ഒരിക്കലും'; ബ്രിസ്‌ബെയ്‌നില്‍ പാഠം പഠിച്ചെന്ന് ഓസീസ് പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കാരെ ഒരിക്കലും കുറച്ചുകാണരുത് എന്ന പാഠമാണ് ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ തോല്‍വിയില്‍നിന്നു പഠിച്ചതെന്ന് ഓസ്‌ട്രേലിയയുടെ പരിശീലകന്‍ ജസ്റ്റിന്‍ ലാന്‍ഗര്‍. വിജയം പൂര്‍ണമായും ഇന്ത്യ അര്‍ഹിച്ചതാണെന്ന് ലാന്‍ഗര്‍ പറഞ്ഞു.

''മികച്ച ഒരു ടെസ്റ്റ് പരമ്പര ആയിരുന്നു ഇത്. അവസാനം ഒരു വിജയിയോ പരാജിതരോ ഉണ്ടായേ പറ്റൂ. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഇവിടത്തെ ആദ്യ വിജയി. ഈ വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും ഇന്ത്യയ്ക്കാണ്. ഗംഭീരമായ പ്രകടമാണ് അവര്‍ പുറത്തെടുത്തത്.'' -ചാനല്‍ സെവനുമായുള്ള അഭിമുഖത്തില്‍ ലാന്‍ഗര്‍ പറഞ്ഞു.

രണ്ടു കാര്യങ്ങളാണ് ഞങ്ങള്‍ ഇതില്‍നിന്നു പഠിച്ചത്. ഒന്നും അനായാസം ലഭിക്കില്ലെന്നതാണ് ആദ്യത്തേത്. ഇന്ത്യക്കാരെ ഒരിക്കലും കുറച്ചുകാണരുത് എന്നത് അടുത്തതും. നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ ആദ്യ ഇലവനാണ് കളിക്കളത്തിലുള്ളത്. - ലാന്‍ഗര്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റ് മൂന്നു ദിവസം കൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. ഇന്ത്യയെ കുറഞ്ഞ സ്‌കോറിനു പുറത്താക്കി. എന്നാല്‍ അവര്‍ തകര്‍ന്നില്ല. റിഷഭ് പന്തിന്റെ നിര്‍ഭയമായ ബാറ്റിങ് കൈയടി അര്‍ഹിക്കുന്നതാണെന്ന് ഓസീസ് കോച്ച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു