കായികം

ബ്രിസ്‌ബെയ്‌നിലെ ചരിത്ര വിജയം; എല്ലാ ക്രഡിറ്റും രാഹുല്‍ ദ്രാവിഡിന് നല്‍കി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബ്ബയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ കോട്ട തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നത് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ് ആണ്. ഗബ്ബയില്‍ ജയം പിടിക്കാന്‍ പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. എന്‍സിഎയില്‍ ഇന്ത്യക്കായി ഭാവി താരങ്ങളെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം ദ്രാവിഡിനാണ്. ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഭാവി താരമെന്ന പ്രശംസ നേടിയെടുത്തവരെ വാര്‍ത്തെടുത്തത് ഇന്ത്യയുടെ വന്‍മതിലും.

ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സെയ്‌നി, ടി നടരാജന്‍ എന്നിവരെല്ലാം തങ്ങള്‍ക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ തിളക്കമാര്‍ന്ന ഭാവിക്ക് പിന്നില്‍ ഈ മനിഷ്യനാണെന്നാണ് ദ്രാവിഡിനെ ചൂണ്ടി ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി