ന്യൂഡല്‍ഹി: ഐപിഎല്‍ പ്രതിഫലത്തിലെ 100 കോടി ക്ലബില്‍ ഇടംപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന. 14ാം ഐപിഎല്‍ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം.
ഐപിഎല്ലില്‍ 100 കോടി പ്രതിഫലം കടക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാനായി ഇവിടെ റെയ്ന. ധോനി, കോഹ് ലി, രോഹിത് ശര്‍മ എന്നിവരാണ് റെയ്നയ്ക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയവര്‍. 2020 ഐപിഎല്‍ സീസണില്‍ ജയങ്ങളിലേക്ക് ചെന്നൈക്ക് എത്താനാവാതിരുന്നതിന് കാരണം റെയ്നയുടെ അഭാവമാണെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു.
യുഎഇയില്‍ നിന്ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് റെയ്ന തിരികെ പോന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റെയ്നയെ ചെന്നൈ ഒഴിവാക്കിയേക്കും എന്നും സൂചനകള്‍ വന്നു. എന്നാല്‍ ധോനിക്കൊപ്പം ഒരു സീസണില്‍ കൂടി റെയ്ന മഞ്ഞക്കുപ്പായം അണിയുകയാണ്...
2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഒപ്പമാണ് റെയ്ന. ചെന്നൈക്ക് വിലക്ക് വന്ന രണ്ട് സീസണില്‍ ഗുജറാത്ത് ലയേണ്‍സിന് വേണ്ടി റെയ്ന കളിച്ചു. അടുത്ത സീസണില്‍ ചെന്നൈയെ ധോനിക്കൊപ്പം നിന്ന് ഉയര്‍ത്തിക്കൊണ്ടു വരാന്‍ റെയ്നയ്ക്ക് സാധിക്കുമോ എന്നതില്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ