കായികം

'ഇന്ത്യയോട് അനാദരവ് കാണിക്കരുത്, ഏറ്റവും മികച്ച താരങ്ങളെ ഇറക്കു'- ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പില്‍ പീറ്റേഴ്‌സന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഏറ്റവും മികച്ച താരങ്ങളെ തന്നെ കളിക്കാന്‍ ഇറക്കണമെന്ന് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. മികച്ച താരങ്ങളെ ഇംഗ്ലണ്ട് കളിപ്പിക്കാന്‍ ഇറക്കുന്നില്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമിനേയും ഇംഗ്ലീഷ് ആരാധകരേയും അനാദരിക്കുന്നതിന് തുല്ല്യമായിരിക്കുമെന്നും പീറ്റേഴ്‌സന്‍ പറയുന്നു. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പീറ്റേഴ്‌സന്റെ പ്രതികരണം. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ജോണി ബെയര്‍സ്‌റ്റോ, മാര്‍ക് വുഡ്, സാം കറന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. മൂവര്‍ക്കും വിശ്രമം അനുവദിച്ചു. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവരെയാണ് പകരം തിരികെ വിളിച്ചത്. ബെയര്‍‌സ്റ്റോയെ ഒഴിവാക്കിയ നടപടിയാണ് പീറ്റേഴ്‌സനെ ചൊടിപ്പിച്ചത്. 

'ഇന്ത്യന്‍ മണ്ണില്‍ വിജയിക്കുക എന്നാല്‍ ഓസ്‌ട്രേലിയയില്‍ വിജയിക്കുന്നതിന് തുല്ല്യമാണ്. ഇരു ടീമുകള്‍ക്കെതിരെയും അവരുടെ മണ്ണില്‍ വിജയിക്കുന്നത് ഒരേപോലെ ആഹ്ലാദം നല്‍കുന്നതാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ഏറ്റവും മികച്ച ഇലവനെ തന്നെ കളിപ്പിക്കണം. അങ്ങനെ അല്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമിനേയും ഇംഗ്ലണ്ട് ആരാധകരേയും അനാദരിക്കുന്നതിന് തുല്ല്യമാകും. ഇന്ത്യക്കെതിരെ ബെയര്‍‌സ്റ്റോ കളിക്കണം. സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും കളിക്കണം'- പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഇന്ത്യയില്‍ വച്ച് ഇന്ത്യക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ താത്പര്യമുള്ള താരങ്ങളുണ്ടെങ്കിലും തീര്‍ച്ചയായും അവരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി. ബെയര്‍‌സ്റ്റോയെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയതിനെ മുന്‍ നായകന്‍മാരായ മൈക്കല്‍ വോണ്‍, നാസര്‍ ഹുസൈന്‍ എന്നിവരും ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് പീറ്റേഴ്‌സനും പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍