കായികം

ആരാധകരെ ഞെട്ടിച്ച് യൂട്യൂബ് വീഡിയോ; പൊള്ളാര്‍ഡ് വാഹനാപകടത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ പൊള്ളാര്‍ഡ് കാര്‍ അപകടത്തില്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. പൊള്ളാര്‍ഡിന്റെ മരണ വാര്‍ത്ത എന്ന പേരില്‍ നിരവധി വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമായി. 

നിലവില്‍ അബുദാബി ടി10 ലീഗില്‍ കളിക്കുകയാണ് പൊള്ളാര്‍ഡ്. പൊള്ളാര്‍ഡ് മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് അബുദാബി ടി10 ലീഗില്‍ പുനെ ഡെവിള്‍സിന് എതിരെ ബാറ്റ് ചെയ്യുകയായിരുന്നു പൊള്ളാര്‍ഡ്. 

ടൂര്‍ണമെന്റില്‍ മോശം തുടക്കമാണ് പൊള്ളാര്‍ഡിന്റെ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്. പുനെ ഡെവിള്‍സ് ഏഴ് വിക്കറ്റിന് പൊള്ളാര്‍ഡിന്റെ സംഘത്തെ തോല്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി